Saturday, July 12, 2008

അന്ന വിചാരം

ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ഭക്ഷണം ഒരു വലിയ പ്രശ്നമായി.കൂടുതല്‍ ഭക്ഷണ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കേണ്ടിവന്നു.കൃഷിയിടങ്ങളില്‍ മനുഷ്യര്‍ പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി കൂടുതല്‍ ഉല്‍പ്പാദനം നടത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.പണ്ട് പ്രകൃതി കൃഷി (ചെടികള്‍ നടുകയും ആവശ്യമായ വളം മണ്ണില്‍ നിന്നും വലിച്ചെടുത്തുപ്രകൃതിദത്തമായ വളം മാത്രം ഉപയോഗിച്ച് വളരുകയും ചെയ്യുന്ന രീതി)യായിരുന്നെങ്കില്‍,പിന്നീടത് ജൈവകൃഷി(മൃഗങ്ങളുടെ മലം,മൂത്രം,പച്ചിലകള്‍,
മരച്ചില്ലകള്‍,ചാരം,പച്ചിലകളും മരച്ചില്ലകളും വെള്ളത്തിലിട്ട് ചീയിച്ച് ദ്രവരൂപത്തിലാക്കിയത്,എല്ലു പൊടി, തുടങ്ങി പലതരത്തിലുള്ള ജൈവ വസ്തുക്കളും കൃഷിയിടങ്ങളില്‍ വളമായി ചേര്‍ത്തുകൊടുക്കുന്ന രീതി)യിലേക്കുവഴിമാറി.
കൃഷിയിടങ്ങളില്‍ വിത്തുകളും വളങ്ങളും മാറി മറി പരീക്ഷിക്കുകയും അവയില്‍ കൂടുതല്‍ കാര്‍ഷിക വിഭവങ്ങള്‍ ലഭിക്കുന്ന രീതി തുടരുകയും അല്ലാത്തവ ഉപേക്ഷിക്കുകയും ചെയ്തു.കാലക്രമേണ ഇത്തരം പരീക്ഷണങ്ങള്‍ പരീക്ഷണശാലകളിലേക്ക് മാറുകയും അവിടെനിന്നും കാര്‍ഷിക വിദഗ്ദര്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ക്ക് കുറെയൊക്കെ സ്വീകാര്യത ലഭിക്കുകയും ചെയ്തു.കൃഷി ചെയ്യുന്ന ചെടികള്‍ക്കാവശ്യമായ വളങ്ങള്‍ ഏതൊക്കെയാണെന്നുകണ്ടെത്തുകയും,ശേഷം ആ കൃഷിയിടത്തില്‍ കുറവുള്ള വളം ഏതെന്നു പരിശോധിച്ചു മനസ്സിലാക്കി അതുനേരിട്ട് രാസപദാര്‍ത്ഥമായി ചെടികള്‍ക്ക് നല്‍കുന്ന രീതി വന്നു.ഇങ്ങിനെയാണു രാസവളങ്ങള്‍ ഉണ്ടായത്.രാസവള നിര്‍മാണം കാലക്രമേണ വന്‍ വ്യവസായമായി വളര്‍ന്നു.സാംബത്തിക ലാഭം മാത്രം മുന്നില്‍ കണ്ട് പല കുത്തക കംബനികളും ഈ രംഗത്തേക്കു കടന്നു വന്നു.
അപ്പോഴാണുഗൌരവതരമായ ചില പുതിയ പ്രശ്നങ്ങള്‍ ഉടലെടുത്തത്.കൂടുതല്‍ കൂടുതല്‍ ഉല്‍പ്പാദനം മുന്നില്‍ കണ്ട്(കടുംകൃഷി)പലരും അമിതമായി രാസവള പ്രയോഗം നടത്തുകയും,അങ്ങിനെ മണ്ണിന്‍റെ സ്വാഭാവികതക്ക് മാറ്റം വരികയും മണ്ണ് മണ്ണല്ലാതാവുകയും
മണ്ണിനു ഷണ്ഡത്വം ബാധിക്കുകയും ചെയ്തു.
ഇവിടെയാണു ജൈവകൃഷിയുടെ മഹത്വം തിരിച്ചറിയേണ്ടത്.കൃഷി ചെയ്യുന്ന ചെടികള്‍ക്കാവശ്യമായ വളങ്ങള്‍ ജൈവരുപത്തില്‍ തന്നെ നല്‍കുകയും മണ്ണിന്‍റെ സ്വാഭാവികതക്ക് വലിയ കോട്ടം തട്ടാത്ത രീതിയില്‍ ജനസംഖ്യാ വര്‍ദ്ധനവിനനുസൃതമായി ആവശ്യമായി വരുന്ന
കാര്‍ഷിക വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യാന്‍ കഴിയുമെന്നതാണ്.
പക്ഷെ രാസകൃഷിയുടെ(കടുംകൃഷി)പക്ഷത്തു നില്‍ക്കുന്നവര്‍ പ്രചരിപ്പിക്കുന്നത് എന്തെന്നാല്‍,
അതിഭീഷണമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ജനപ്പെരുപ്പത്തിനനുസരിച്ച് കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നമ്മുടെ ഭക്ഷണാവശ്യങ്ങള്‍ എങ്ങിനെ പരിഹരിക്കും എന്നതാണ്.കടും കൃഷിയല്ലാതെ മറ്റുമാര്‍ഗമില്ലെന്നുമാണ്.
ഇവിടെ ഗൌരവതരമായ ‍ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
(1)ജനപ്പെരുപ്പം കൂടുന്നതിനനുസരിച്ച് മണ്ണിന്‍റെ സ്വാഭവികത നഷ്ടപ്പെടുത്തുന്ന തരത്തില്‍ രാസവളവും കീടനാശിനിയും ജനിതകമാറ്റം വരുത്തിയ വിത്തുകളും ഉപയോഗിച്ച് , മണ്ണിനെ മണ്ണല്ലാതാക്കി, കൃഷിയിടങ്ങളില്‍ ജീവിക്കുന്ന ചെറുജീവികളുടെ വംശനാശത്തിനുവരെ കാരണമാവുന്ന തരത്തില്‍ മനുഷ്യന്‍റെ ഭക്ഷണാവശ്യത്തിനുമാത്രമായി കടും കൃഷി ചെയ്ത് കാര്‍ഷിക വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ?
(2)മണ്ണിന്‍റെ ജൈവിക ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരാത്ത തരത്തില്‍ ജൈവ വളങ്ങള്‍ ചേര്‍ത്തും, രൂക്ഷ ഗന്ധമുള്ള ഇലകളും കായ്കളും അരച്ചു വെള്ളം ചേര്‍ത്ത് കീടനാശിനി യായുപയോഗിച്ചും, പോഷകാംശങ്ങള്‍ കൂടിയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണാവശ്യത്തിന് അത്ത്യാവശ്യം വേണ്ടത്ര മാത്രം(അത്ത്യാവശ്യം,ആവശ്യം,അനാവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, വരും തലമുറകള്‍ക്കും ജീവിക്കണം എന്ന തിരിച്ചറിവോടെ)കൃഷി ചെയ്താല്‍ മതിയാവില്ലെ?
(3)ഒരു വളവും ചെയ്യാതെ മണ്ണിലെ സ്വാഭവിക വളം മാത്രം ആശ്രയിച്ചുകൊണ്ട് പ്രകൃതി കൃഷിയിലേക്കുള്ള തിരിച്ചുപോക്കിനെകുറിച്ച് ചിന്തിച്ചുകൂടെ?

Tuesday, July 1, 2008

നാടോടിയില്‍നിന്ന് സ്ഥിരവാസത്തിലേക്ക്

നാടോടി ജീവിതം നയിച്ചിരുന്ന മനുഷ്യര്‍ അനുകൂല കാലാവസ്ഥയും ഭക്ഷണ യോഗ്യമായ കായ്കനികളും ലഭ്യമായ പ്രദേശങ്ങളില്‍ താമസിക്കുകയും, അത് ലഭ്യമല്ലാതാവുംബോള്‍ മറ്റൊരിടത്തേക്കുനീങ്ങി അനുകൂല സാഹചര്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുകയും, ഇങ്ങനെ നാടോടി ജീവിതം നയിച്ചുകൊണ്ടിരുന്ന മനുഷ്യര്‍ കാലക്രമേണ സ്ഥിരമായി ഒരിടത്തുതന്നെ താമസിക്കുന്ന രീതി രൂപപ്പെടുത്തിയെടുക്കുകയും,അവിടങ്ങളില്‍ ഭക്ഷണ ക്ഷാമം നേരിടുംബോള്‍ ധാന്യങ്ങളും മറ്റു ഭക്ഷണ വസ്തുക്കളും കൃഷി ചെയ്യാന്‍ തുടങ്ങുകയും, അങ്ങിനെ ഒരു പ്രത്ത്യേക സംസ്കാരം രൂപപ്പെടുത്തിഎടുക്കുകയും ചെയ്തു.സമൂഹം സംഘം ചേര്‍ന്ന് ചെയ്തിരുന്ന കൃഷി (കൃഷിഭൂമിയടക്കം)കാലക്രമേണ വ്യക്തി കേന്ദ്രീകൃതമാവുകയും,അത് മനുഷ്യരില്‍ മത്സര സ്വഭാവം ഉണ്ടാക്കുകയും, അതുവളര്‍ന്നുവളര്‍ന്ന്........

Monday, June 23, 2008

അറിഞ്ഞു ജീവിക്കുക

വെള്ളവും വയുവും അമൂല്യമാണെന്ന തിരിച്ചറിവോടെ,
മറ്റു ജീവജാലങ്ങളും സഹജീവികളാണെന്ന തിരിച്ചറിവോടെ,
ശേഷം ഭാവി തലമുറകള്‍ക്കും ജീവിക്കണം എന്ന തിരിച്ചറിവോടെ,
പ്രക്രതി വിഭവങ്ങള്‍ വരുംതലമുറക്കുംബാക്കിവേണമെന്നതിരിച്ചറിവോടെ,
വേണ്ടത് ഉണ്ടെന്ന അറിവോടെ,
ധൂര്‍ത്തടിക്കാനില്ലെന്നതിരിച്ചറിവോടെ,
പ്രക്രുതിയെ അറിഞ്ഞു ജീവിക്കുക.

Monday, June 9, 2008

ഭൂമിയുടെ അവകാശികള്‍മനുഷ്യര്‍മാത്രമൊ ?

ഏറ്റവുംചെറിയ ഏകകോശ ജീവികള്‍ മുതല്‍ പക്ഷികളും
മത്സ്യങ്ങളും മ്രുഗങ്ങളുമടക്കമുള്ള (വലിയ ജീവികളായ ആനയും
നീലതിമിംഗലവുമടക്കം) ജീവികളില്‍ ഒരു ജീവി മാത്രമായ
മനുഷ്യര്‍മാത്രമൊ ഭൂമിയുടെ അവകാശികള്‍ ?
പല ജീവികളെയും മനുഷ്യന്‍ അവന്‍റെ സ്വാര്‍ത്ഥ താല്പര്യത്തിനായി
ഉപയോഗിക്കുന്നു.
കാഴ്ചവസ്തുവാക്കുന്നു,പണിയെടുപ്പിക്കുന്നു,കൊന്നുതിന്നുന്നു.
ഭൂമിയെഅടക്കിഭരിക്കാന്‍ മനുഷ്യനുമാത്രം എന്തധികാരം ?

Monday, June 2, 2008

നിസാരനായ മനുഷ്യന്‍

സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത്ര വിശാലമായ
പ്രപഞ്ചം.അവിടെ കോടാനുകോടി നക്ഷത്രങ്ങളും മറ്റും അടങ്ങിയ
ക്ഷീരപഥം.നക്ഷത്രങ്ങളിലെ ഒരു സാധാരണ നക്ഷത്രം മാത്രമായ
സൂര്യന്‍.ഈ സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റും
അടങ്ങിയ സൌരയൂഥം.ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഒരു ഗ്രഹം
മാത്രമായ ഭൂമി.മൂന്നില്‍ രണ്ടു ഭാഗം ജലവും ഒരു ഭാഗം
കരയുമുള്ള ഗ്രഹം.ജീവനെന്ന പ്രതിഭാസം നിലനില്‍ക്കുന്ന
ഗ്രഹം.കോടാനുകോടി ജീവജാലങ്ങള്‍.അവിടെ കരയില്‍ മാത്രം
ജീവിക്കുന്ന എണ്ണമറ്റ ജീവികളില്‍ ഒരു ജീവി മാത്രമായ
മനുഷ്യന്‍.വെറും നിസാരനായ ഒരു ജീവി.