സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത്ര വിശാലമായ
പ്രപഞ്ചം.അവിടെ കോടാനുകോടി നക്ഷത്രങ്ങളും മറ്റും അടങ്ങിയ
ക്ഷീരപഥം.നക്ഷത്രങ്ങളിലെ ഒരു സാധാരണ നക്ഷത്രം മാത്രമായ
സൂര്യന്‍.ഈ സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റും
അടങ്ങിയ സൌരയൂഥം.ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഒരു ഗ്രഹം
മാത്രമായ ഭൂമി.മൂന്നില്‍ രണ്ടു ഭാഗം ജലവും ഒരു ഭാഗം
കരയുമുള്ള ഗ്രഹം.ജീവനെന്ന പ്രതിഭാസം നിലനില്‍ക്കുന്ന
ഗ്രഹം.കോടാനുകോടി ജീവജാലങ്ങള്‍.അവിടെ കരയില്‍ മാത്രം
ജീവിക്കുന്ന എണ്ണമറ്റ ജീവികളില്‍ ഒരു ജീവി മാത്രമായ
മനുഷ്യന്‍.വെറും നിസാരനായ ഒരു ജീവി.
1 comment:
ഏറ്റവും വലിയ അഹങ്കാരിയും അവന്‍ തന്നെ..
pls avoid word verification
Post a Comment